മുൻ പ്രധാനമന്ത്രിയും ജെഡിഎസ്സ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡയ്ക്ക് പ്രായം 93 ആയെങ്കിലും രാഷ്ട്രീയത്തിൽ അദ്ദേഹം സജീവമാണ്. അറുപത്തിനാലു വർഷത്തെ സുദീർഘവും സംഭവബഹുലവുമായ രാഷ്ട്രീയ പ്രവർത്തന ചരിത്രമുള്ള അദ്ദേഹത്തിന്റെ രാജ്യസഭ അംഗത്വം ഈ മാസം ഇരുപത്തിയഞ്ചിനു അവസാനിക്കും. ......
ന്യൂഡൽഹി: പോക്സോ കേസിലെ പ്രതിയും അതിജീവിതയും പിന്നീട് വിവാഹിതരായ പ്രത്യേക സാഹചര്യം പരിഗണിച്ച് യുവാവിന് വിധിച്ച ശിക്ഷ സുപ്രീംകോടതി റദ്ദാക്കി. അപ്പീലന്റിനും അതിജീവിതയ്ക്കും ഭർത്താവും ഭാര്യയുമായി സമൂഹത്തിൽ സമാധാനത്തോടെ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി. ......

ന്യൂഡൽഹി: നിയമവിരുദ്ധമായ വിദേശ ഫണ്ടിംഗ് ആരോപിച്ച് പ്രമുഖ വാർത്താ പോർട്ടലായ 'ന്യൂസ്ക്ലിക്ക്' അതിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ത എന്നിവർക്കെതിരെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും ( എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) രജിസ്റ്റർ ചെയ്ത കേസുകൾ ഡൽഹി ഹൈക്കോടതി പൂർണ്ണമായും റദ്ദാക്കി.
കേസുമായി മുന്നോട്ട് പോകുന്നത് "നിയമസംവിധാനത്തിന്റെ നഗ്നമായ ദുരുപയോഗം" (Gross abuse of the process of law) ആയിരിക്കുമെന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ നിരീക്ഷിച്ചു.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
വഞ്ചനാക്കുറ്റം നിലനിൽക്കില്ല: എഫ്.ഐ.ആറിലെ ആരോപണങ്ങൾ പൂർണ്ണമായി അംഗീകരിച്ചാൽ പോലും, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 420 (വഞ്ചന), 406 (വിശ്വാസവഞ്ചന) എന്നീ വകുപ്പുകൾ പ്രകാരമുള്ള യാതൊരു കുറ്റവും ഇവിടെ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
എഫ്.ഡി.ഐ പരിധി ലംഘിച്ചിട്ടില്ല: യു.എസ് ആസ്ഥാനമായുള്ള വേൾഡ് വൈഡ് മീഡിയ ഹോൾഡിങ്സിൽ നിന്ന് 2018 ഏപ്രിലിലാണ് ന്യൂസ്ക്ലിക്ക് നിക്ഷേപം സ്വീകരിച്ചത്. ആ സമയത്ത് ഡിജിറ്റൽ മാധ്യമങ്ങളിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (FDI) യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഓഹരി മൂല്യനിർണ്ണയം നിയമപരമാണ്: അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട 'ഡിസ്കൗണ്ടഡ് ക്യാഷ് ഫ്ലോ' (Discounted Cash Flow) രീതി ഉപയോഗിച്ചാണ് ഓഹരികളുടെ മൂല്യം നിർണ്ണയിച്ചത്. ......
തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര ഭിന്നതകൾ രൂക്ഷമാകുന്നതിനിടെ, മമത ബാനർജിയുടെ വിശ്വസ്തയായി കണക്കാക്കപ്പെട്ടിരുന്ന ജാദവ്പുർ എംപി സായോണി ഘോഷ് വിമതപക്ഷത്തോട് അടുപ്പം പുലർത്തുന്നതായി റിപ്പോർട്ടുകൾ. പാർട്ടിക്കുള്ളിലെ 20 വിമത എംപിമാരുടെ പട്ടികയിൽ സായോണിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
മാണ്ഡ്യ: കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും ജീവിതം തകർത്തതോടെ കർണാടകയിലെ മാണ്ഡ്യയിൽ വ്യാപാരി ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ ‘ശക്തി’ തന്റെ വ്യാപാരത്തെ തകർത്തുവെന്നാണ് ഇയാൾ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ......
കർണാടകം: ബംഗളുരു നഗരവികസനം അനേകായിരം കോടികൾ കൈമറിയുന്ന അതിവിപുലമായ വകുപ്പാണ്. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന ഡി കെ ശിവകുമാറാണ് ഈ വകുപ്പ് കയ്യാളിയിരുന്നത്. ......
ന്യൂഡൽഹി: ഒരു കേസിൽ പ്രതിയെ ശിക്ഷിക്കാൻ മാപ്പുസാക്ഷിയുടെ (Approver) മൊഴി മാത്രം മതിയെന്നും, അതിനെ സാധൂകരിക്കുന്ന മറ്റ് സ്വതന്ത്ര തെളിവുകൾ (Corroboration) എപ്പോഴും നിർബന്ധമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മാപ്പുസാക്ഷിയുടെ മൊഴി വിശ്വസനീയവും സത്യസന്ധവുമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ, അതിൻ്റെ മാത്രം അടിസ്ഥാനത്തിൽ ശിക്ഷ വിധിക്കാമെന്നാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ പമിദിഘന്തം ശ്രീ നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ......
അലഹബാദ്: പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ നിർണായക ഉത്തരവുമായി അലഹബാദ് ഹൈക്കോടതി. പുതിയ ക്രിമിനൽ നിയമമായ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), 2023-ലെ കരുതൽ തടങ്കൽ വ്യവസ്ഥകൾ ദുരുപയോഗം ചെയ്ത്, 24 മണിക്കൂറിലധികം നിയമവിരുദ്ധമായി തടങ്കലിൽ വെക്കുന്ന പൗരന്മാർക്ക് പ്രതിദിനം 25,000 രൂപ വീതം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
ഏറ്റവും ശ്രദ്ധേയമായ കാര്യം, ഈ നഷ്ടപരിഹാര തുക സർക്കാരല്ല, മറിച്ച് വീഴ്ച വരുത്തിയ മജിസ്ട്രേറ്റുമാരുടെയോ പോലീസ് ഉദ്യോഗസ്ഥരുടെയോ ശമ്പളത്തിൽ നിന്ന് ഈടാക്കണം എന്ന് ജസ്റ്റിസ് സിദ്ധാർത്ഥ്, ജസ്റ്റിസ് വിനയ് കുമാർ ദ്വിവേദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ......
മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളി. ബിജെപി നൽകിയ പരാതിയെ തുടർന്നാണ് മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്. ......
ഡി കെ ശിവകുമാർ ആപ്പിളുകള് കടിച്ച ശേഷം ജനക്കൂട്ടത്തിന് നേരെ എറിയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചിരുന്നു. ഡി കെ ശിവകുമാർ തന്റെ മണ്ഡലമായ കനകപുരയിലെ ഹോരഹള്ളി സന്ദർശിച്ച സമയത്താണ് സംഭവം. ......